1975 ല്‍ തുരുതിശ്ശേരി വലിയ പള്ളിയില്‍ വെച്ച് ബസേലിയോസ് പൌലോസ് ദ്വിതീയന്‍ ബാവ തിരുമനസ്സിനാല്‍ മലബാറിന് വേണ്ടി മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടത് മുതല്‍ പത്തു വര്‍ഷക്കാലം സഭയേയും, മലബാറിനെയും സ്തുത്യര്‍ഹമായ നിലയില്‍ മേയിച്ചു ഭരിച്ചു ഈ പുണ്യ പിതാവ്. സത്യ വിശ്വാസികള്‍ എവിടെ ക്ലേശം അനുഭവിച്ചോ, അത് ആലുവയിലാവട്ടെ, സുല്‍ത്താന്‍ ബത്തേരിയിലാവട്ടെ, അവിടെ സ്വന്തം ആരോഗ്യത്തെ പോലും തൃണവലഘണിച്ചു കൊണ്ട് ഈ ശ്രേഷ്ഠ മഹാ പുരോഹിതന്‍ ഓടിയെത്തി, വിശ്വാസി സമൂഹതോടൊപ്പം നില കൊണ്ടു.
ബസേലിയോസ് പൌലോസ് ദ്വിതീയന്‍ ബാവ തിരുമനസ്സ് കാതോലിക്ക ആയി ഭരണമേറ്റതിന്നു ശേഷം ആദ്യമായി വാഴിച്ചാക്കിയ മഹാ പുരോഹിതനായിരുന്നു ശമുവേല്‍ തിരുമേനി. തിരുമേനിയുടെ കബറടക്ക ശുശ്രൂഷയില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു കൊണ്ട്, ശ്രേഷ്ഠ ബാവ തിരുമേനി പ്രസ്താവിച്ചത് ഇപ്രകാരമാണ് "എന്റെ മൂത്ത പുത്രന്‍ എന്നില്‍ നിന്നും വേര്‍പെട്ടു ദൈവ സന്നിധിയിലേക്ക് എടുക്കപെട്ടിരിക്കുന്നു"
ഇന്ന് ഈ മഹാ പുരോഹിതന്റെ കബര്‍ സ്ഥിതി ചെയ്യുന്ന മീനങ്ങാടി കതീഡ്രല്‍ ഒരു വലിയ തീര്‍ഥാടന കേന്ദ്രമായി വളര്‍ന്നു കൊണ്ടിരിക്കുന്നു. ജന സഹസ്രങ്ങള്‍ ആണ് എല്ലാ വര്‍ഷവും ജനുവരി പതിനേഴിന് ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്. ഈ കബറിടത്തില്‍ ധൂപം വെച്ച് പ്രാര്‍ഥിക്കാന്‍ ബലഹീനനായ എനിക്കും ഒരുപാട് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത് ഒരു വലിയ അനുഗ്രഹമായി കാണുന്നു.
അക്ഷരാര്‍ത്ഥത്തില്‍ ഒരു കാലഘട്ടത്തിലെ, മലങ്കരയുടെ സൂര്യ തേജസ് തന്നെ ആയിരുന്നു അദ്ദേഹം.
ശാമുവേല്‍ തിരുമേനി, ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കേണമേ..
No comments:
Post a Comment